![](/wp-content/uploads/2019/08/RAPE.jpg)
ജയ്പൂർ•പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മാവൻ സ്ലീപ്പർ ബസ്സിൽ വച്ച് യാത്രാമധ്യേ ബലാത്സംഗം ചെയ്തു. അമ്മയ്ക്കും ഏതാനും ബന്ധുക്കള്‍ക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന കുട്ടിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവം അമ്മയോട് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
മധ്യപ്രദേശിൽ നിന്ന് അമ്മയും ബന്ധുക്കളും ചേർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച ജവഹർ സർക്കിൾ പ്രദേശത്താണ് സംഭവം നടന്നതെന്ന് എസ്എച്ച്ഒ ഹേമേന്ദ്ര ശർമ പറഞ്ഞു.
പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments