KeralaLatest NewsIndiaNews

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് സീതാറാം യെച്ചൂരി

കമ്യൂണിസ്റ്റ് പാര്‍ട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേതാണ്. ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിൽ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയിലെ കോടതി ഉത്തരവിൽ വ്യക്തതയില്ലെന്നും യെച്ചൂരി പറഞ്ഞു. വിശാല ബഞ്ചിന്‍റെ തീർപ്പ് വരുംവരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധി. സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്‍റെ ദൗത്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് യെച്ചൂരിയുടെ പരാമർശം. കമ്യൂണിസ്റ്റ് പാര്‍ട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേതാണ്. ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിൽ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി.

ALSO READ: ശബരിമല യുവതീ പ്രവേശനം: ലിംഗ നീതി ശബരിമലയില്‍ വേണമെന്ന് വാശിപിടിക്കുന്ന സിപിഎം മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ചോദ്യവുമായി വത്സന്‍ തില്ലങ്കേരി

കടകംപള്ളി സുരേന്ദ്രന്‍റെ നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നെന്ന് വിലയിരുത്തി. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയിൽ തുടരണം. ആരെയും ബലംപ്രയോഗിച്ച് ശബരിമല കയറ്റില്ലെന്നും പിബി നിലപാടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button