ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ബാബാ രാംദേവ്. സുപ്രീം കോടതി വിധിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും രാമ ക്ഷേത്രം ഏറ്റവും മനോഹരമായി നിര്‍മ്മിക്കണമെന്നതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നമെന്നും അദ്ദേഹം പറയുകയുണ്ടായി. ഹിന്ദുക്കള്‍ക്ക് മാത്രമല്ല മുസ്ലിങ്ങള്‍ക്കും ശ്രീരാമന് ആരാധ്യ പുരുഷനായിരുന്നു. ഇന്ത്യയിലെ 99 ശതമാനം മുസ്ലിങ്ങളും മത പരിവര്‍ത്തനം ചെയ്യപ്പെട്ട് എത്തിയവരാണെന്നും അവരും ശ്രീരാമനെ ആരാധിച്ചവരാണെന്നും ബാബാ രാംദേവ് പറയുകയുണ്ടായി.
നമ്മുടെ സാസ്കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാകണം ക്ഷേത്രം. കത്തോലിക്കക്കാര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ്ലിങ്ങള്‍ക്ക് മക്ക പോലെ, സിഖ് മത വിശ്വാസികള്‍ക്ക് സുവര്‍ണ ക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യയും. രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിങ്ങളും പള്ളി പണിയാന്‍ ഹിന്ദുക്കളും പരസ്പരം സഹായിക്കണമെന്നും രാംദേവ് കൂട്ടിച്ചേർത്തു.
Post Your Comments