UAELatest NewsNewsGulf

അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട : ഏഷ്യക്കാര്‍ അറസ്റ്റില്‍

 

അബുദാബി :യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അബുദാബിയില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. ട്രക്കില്‍ ഒളിപ്പിച്ച നിലയിലാണ് 450 കിലോ ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ 14 ഏഷ്യന്‍ രാ ജ്യക്കാര്‍ അറസ്റ്റിലായി. അബുദാബിയിലെ ഏറ്റവും വലിയ ലഹരി കടത്ത് ശൃംഖലയിലെ ചിലരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.

ട്രക്കിനകത്ത് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി സൂക്ഷിച്ച നിലയിലാണ് ലഹരിമരുന്ന് ശേഖരം പൊലീസ് കണ്ടെത്തിയത്. ട്രക്ക് പൊളിച്ച് മയക്കുമരുന്ന് പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 450 കിലോ ഹെറോയിനും ക്രിസ്റ്റല്‍ മെത്തുമാണ് പിടിച്ചെടുത്തത്. അബൂദബിയില്‍ ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന ശൃംഖലയിലെ 14 പേരാണ് പിടിയിലായത്.

മയക്കുമരുന്ന് സംഘത്തിലെ ചിലര്‍ ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 5 കിലോ ക്രിസ്റ്റല്‍ മെത്തുമായി ഇവരിലൊരാള്‍ പിടിയിലായതോടൊയാണ് മറ്റ് എമിറേറ്റുകളിലും രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ലഹരികടത്തു സംഘത്തെ കുറിച്ച സൂചനകള്‍ പൊലീസിന് ലഭിച്ചത്. ഒരിടത്തുനിന്ന് 189 കിലോ മയക്കുമരുന്നും മറ്റൊരിടത്തു നിന്ന് 261 കിലോ ലഹരിമരുന്നും പൊലീസ് പിടിച്ചെടുത്തു. ഡെത്ത് നെറ്റ്‌വര്‍ക്ക് എന്ന് പേരിട്ട പൊലീസിന്റെ ഈ മയക്കുമരുന്ന് വേട്ട തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button