KeralaLatest NewsNews

സംസ്ഥാനത്ത് ഡിസംബര്‍ ഒമ്പത് വരെ ഈ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം : ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ ഒമ്പത് വരെ ഈ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു. ആലപ്പുഴവഴിയുള്ള മൂന്ന് ട്രെയിനുകളാണ് ഡിസംബര്‍ ഒമ്പത് വരെ കോട്ടയംവഴി തിരിച്ചുവിടുന്നത്. പാളത്തിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത്. ട്രെയിന്‍ നന്പര്‍ 16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ശനിയാഴ്ചമുതല്‍ കോട്ടയംവഴിയാണ് ഓടുക. എറണാകുളം ടൗണില്‍ നിര്‍ത്തുന്ന ട്രെയിനിന് കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ഈദിവസങ്ങളില്‍ വ്യാഴാഴ്ചകളില്‍മാത്രം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ നവംബര്‍ 21, 28, ഡിസംബര്‍ അഞ്ച് തീയതികളില്‍ െട്രയിന്‍ ആലപ്പുഴവഴിതന്നെ ഓടും.

Read Also :കറുത്ത ബാനറും ബാഡ്ജും ധരിച്ച്‌ പ്രതിഷേധവുമായി ആലപ്പുഴ- എറണാകുളം ട്രെയിന്‍ റൂട്ടിലെ യാത്രക്കാര്‍

ട്രയിന്‍ നമ്പര്‍ 12432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസും കോട്ടയംവഴിയാണ് ഓടുക. നിസാമുദ്ദീനില്‍നിന്ന് നവംബര്‍ 17, 20, 24, 25, 27, ഡിസംബര്‍ ഒന്ന്, നാല്, എട്ട് തീയതികളില്‍ പുറപ്പെടുന്ന െട്രയിന്‍ എറണാകുളം ടൗണിനുശേഷം കോട്ടയത്തും നിര്‍ത്തും. വഴിമാറ്റിവിടുന്ന മറ്റൊരു െട്രയിന്‍ നന്പര്‍ 22207 എം.ജി.ആര്‍. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്. ചെന്നൈയില്‍നിന്ന് നവംബര്‍ 19, 22, 26, 29, ഡിസംബര്‍ മൂന്ന്, ആറ് തീയതികളില്‍ യാത്രതിരിക്കുന്ന െട്രയിനിന് എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കായംകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button