തിരുവനന്തപുരം : ശബരിമല സന്ദർശനത്തിന് നാളെ എത്തില്ലെന്നു ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. നാളെ എത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാൽ ഈ മാസം 20 ന് ശേഷമേ എത്തൂവെന്ന് തൃപ്‌തി ദേശായി പ്രമുഖ മലയാളം ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ശബരിമലയില്‍ തത്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ, 2018 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ താൻ ശബരിമല സന്ദർശിക്കുമെന്നും തന്റെ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും അവർ നേരത്തെ പറഞ്ഞിരുന്നു.
എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ലതിനാൽ അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശബരിമലയിൽ പ്രവേശിക്കണമെങ്കിൽ യുവതികൾ കോടതി ഉത്തരവുമായി വരണമെന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പറയുന്നത്. എന്റെ കൈയ്യിൽ വിധിപ്പകർപ്പുണ്ട്. നാളെ ഞാൻ ശബരിമലയിലേക്ക് വരുമെന്നും . എന്ത് സംഭവിച്ചാലും സംസ്ഥാന സർക്കാരിനാണ് പൂർണ്ണ ഉത്തരവാദിത്തം. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട ആവശ്യമില്ല.എന്നാൽ ഈ വിധി നടപ്പാക്കരുതെന്ന ആവശ്യവുമായി അവിടെ തമ്പടിച്ചിരിക്കുന്ന ആളുകൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നൽകേണ്ടത്. 2018 ലെ വിധി നിലനിൽക്കുന്നുവെന്ന് ഇപ്പോഴും വ്യക്തമാണെന്നും ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു.
Also read : ശബരിമല യുവതി പ്രവേശനം : സർക്കാർ നിലപാടിനെതിരെ വിമർശനവുമായി പുന്നല ശ്രീകുമാര്‍
Post Your Comments