Latest NewsNewsLife StyleHealth & Fitness

ഒടുവിൽ അതും സംഭവിച്ചു..! ഡൽഹിയിൽ ശുദ്ധവായു ശ്വസിക്കാൻ ഓക്സിജൻ പാർലറുകൾ; വില 299രൂപ മുതൽ 499 രൂപ വരെ

അന്തരീക്ഷ വായു അപകടകരമാവുന്ന തരത്തിൽ മലിനമായതിനാൽ ഡല്‍ഹി നഗരത്തിൽ മുഴുവനായും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സ്കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: കാലം മാറുന്നു കെട്ടുകഥകളൊക്കെ യാഥാർഥ്യമായ്‌തുടങ്ങിയിരിക്കുന്നു, ഇനി ആർക്കും ഡൽഹിയിൽ നിന്നും ഓക്സിജൻ വാങ്ങാം. ഡൽഹി നഗരത്തിൽ ഇക്കഴിഞ്ഞ കാലയളവിൽ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം അപകടകരമാം വിധം താഴ്ന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ശുദ്ധവായുവിനായി ഡല്‍ഹി നഗരത്തിൽ ഓക്സിജന്‍ ലഭ്യമാക്കാനായി പാര്‍ലര്‍ തുറന്നിരിക്കുന്നത്. നഗരത്തിലെ സാകേത് സെലക്‌ട് സിറ്റി മാളിലെ ഓക്സി പ്യുവര്‍ എന്ന് പേരിട്ടിരിക്കുന്ന പാര്‍ലറിലാണ് മനുഷ്യർക്ക്, 15 മിനുട്ട് ശുദ്ധവായു ശ്വസിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 299 മുതല്‍ 499 രൂപ വരെയാണ് ഒരാൾക്കു ലഭ്യമാക്കിയിരിക്കുന്ന ശുദ്ധവായുവിന്റെ വില.

ഏഴ് വ്യത്യസ്ത നറുമണങ്ങളിൽ ഇവിടെ ഓക്സിജന്‍ ലഭ്യമാണ്. നിലവിൽ ദിനംതോറും 15 മുതല്‍ 20 വരെ ഉപഭോക്താക്കള്‍ എത്തുന്നതായി പാര്‍ലര്‍ ഉടമ ആര്യവീര്‍ പറയുന്നു. ഡല്‍ഹിയില്‍ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണ് ഇതെന്നും അദ്ദേഹം അഭിമാനിക്കുന്നു.
അന്തരീക്ഷ മലിനീകരണം അപകടകരമാംവിധം വർധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അല്‍പനേരമെങ്കിലും ശുദ്ധവായു ലഭിക്കുന്നത് നല്ലതല്ലേയെന്നാണ് ആര്യവീര്‍ ചോദിക്കുന്നത്. ഇവയ്ക്ക് പുറമെ, കൂടെ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്സിജന്‍ സിലിണ്ടറുകളും തങ്ങള്‍ ലഭ്യമാക്കുമെന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ അജയ് ജോണ്‍സണും അറിയിച്ചു. ഈ വര്‍ഷം ഡിസംബറോടെ ഡല്‍ഹി എയര്‍പോര്‍ട്ടിന് സമീപം ഒരു ബ്രാഞ്ച് കൂടി തുറക്കാനാണ് ഇവരുടെ നീക്കം.

നേരത്തെ, അന്തരീക്ഷ വായു അപകടകരമാവുന്ന തരത്തിൽ മലിനമായതിനാൽ ഡല്‍ഹി നഗരത്തിൽ മുഴുവനായും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സ്കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button