ദുബായ്: യുഎഇയില്‍ മലയാളി പ്രവാസി കുടുംബത്തിലെ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി കുഞ്ഞിന്റെ മാതാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ഗുരുതരാവസ്ഥയില്‍. റാസല്‍ഖൈമയിലാണ് സംഭവം. മലയാളി കുടുംബത്തിലെ ഒന്‍പത് മാസം പ്രായമുള്ള കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മാതാവിനെ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതര നിലയില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വില്ലയിലെ മുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസമാണ് സംഭവം. തൃശൂര്‍ സ്വദേശിയായ യുവതി റാസല്‍ഖൈമയില്‍ വ്യാപാരിയായ ഭര്‍ത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. അടുത്ത ബന്ധുക്കളും ഇതേ വില്ലയിലെ തന്നെ വിവിധ മുറികളില്‍ താമസിക്കുന്നുണ്ട്. ഭര്‍ത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Post Your Comments