UAELatest NewsNewsGulfgulf

പ്രവാസികൾ വീണ്ടും ഹൃദയം തകർന്ന് മരിക്കുന്നു

കഴിഞ്ഞ ബുധനാഴ്ച്ച, ഒറ്റദിവസത്തിൽ തന്നെ അഞ്ച് ഇന്ത്യക്കാരും ഒരു ബംഗളാദേശിയും ഒരു നേപ്പാളിയുമടക്കം ഏഴു പേരുടെ മൃതദേഹങ്ങളാണ് വിദേശത്തുനിന്നും കയറ്റിവിട്ടത്. വ്യാഴാഴ്ച നാല് ഇന്ത്യക്കാരുടേത്. മരണപ്പെട്ടവരിൽ അധികംപേരുടെയും മരണ കാരണം ഹൃദയാഘാതമായിരുന്നു

ദുബായ് : പ്രവാസികളായ ഇന്ത്യക്കാർ ഹൃദയാഘാതം മൂലം മരിക്കുന്നുവെന്ന ആശങ്ക പങ്കുവച്ച് സാമൂഹിക പ്രവർത്തകർ. ഹൃദയാഘാതത്താൽ മരണമടയുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘എത്രയെത്ര പ്രവാസികളാണ് ഹൃദയം തകർന്ന് മരിക്കുന്നത്’ എന്ന തലവാചകത്തോടെ അദ്ദേഹമെഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ച, ഒറ്റദിവസത്തിൽ തന്നെ അഞ്ച് ഇന്ത്യക്കാരും ഒരു ബംഗളാദേശിയും ഒരു നേപ്പാളിയുമടക്കം ഏഴു പേരുടെ മൃതദേഹങ്ങളാണ് വിദേശത്തുനിന്നും കയറ്റിവിട്ടത്. വ്യാഴാഴ്ച നാല് ഇന്ത്യക്കാരുടേത്. മരണപ്പെട്ടവരിൽ അധികംപേരുടെയും മരണ കാരണം ഹൃദയാഘാതമായിരുന്നു. പ്രവാസികളായ ഇന്ത്യക്കാരും മലയാളികയുമായിട്ടുള്ളവരുടേതടക്കം ആരോഗ്യപരമല്ലാത്ത ഭക്ഷണ ജീവിത ശൈലികളാണ് ഇത്തരം ദുരന്തത്തിന് കാരണമാകുന്നതായി കരുതുന്നുവെന്നാണ് അഷ്റഫ് താമരശേരി പറയുന്നത്.

‘സ്വന്തം ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ പരിപാലിക്കേണ്ട കടമ നാം ഓരോരുത്തരുടേതുമാണ്. നാട്ടിൽ പ്രതീക്ഷയോടെക്കുന്ന കാത്തിരിഒരുപാട് കുടുംബങ്ങളുടെ അത്താണികളാണ് ഓരോ പ്രവാസിയും. ഇക്കാര്യത്തിൽ കൃത്യമായ ബോധവൽക്കരണത്തിന് ഇനിയും വൈകിക്കൂട എന്നാണ് എന്റെ പക്ഷം’– അഷ്റഫ് താമരശേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button