പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ദോഷകരമായ ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തില്‍ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഇവയില്‍ അഞ്ചെണ്ണം മുലപ്പാലിലും അടങ്ങിയിട്ടുണ്ട്.
പശുവിന്‍ പാലാണ് മുലപ്പാലിന് പകരം കൂടുതല്‍ പേരും നല്‍കി കൊണ്ടിരിക്കുന്നത്. എന്നാല്‍ മുലപ്പാലിന് പകരമായി കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും മികച്ചത് ആട്ടിന്‍പാല്‍ തന്നെയാണ്. കുഞ്ഞുങ്ങളിലെ ഡയേറിയയ്ക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയയെ തടയാനും ആട്ടിന്‍പാല്‍ സഹായിക്കും.
Post Your Comments