തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും ഉപയോഗിക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതായിരിക്കണമെന്നു രാഷ്ട്രപതി ഭവൻ അറിയിച്ചു. www .presidentofindia .nic .in എന്ന വെബ്സൈറ്റിൽ ചിത്രങ്ങൾ ലഭ്യമാണെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചു.
ഇതിനു പുറമെ ഡയറക്ടർ, ഫോട്ടോ ഡിവിഷൻ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ശാസ്ത്രിഭവൻ, ന്യൂഡൽഹി എന്ന വിലാസത്തിൽ ബന്ധപ്പെട്ടാലും ചിത്രങ്ങൾ ലഭിക്കും.
Post Your Comments