തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി മൂുത്രം കുടിപ്പിച്ച യുവാവ് കൊല്ലപ്പെട്ടു
സങ്ക്രൂര്‍: തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി മൂുത്രം കുടിപ്പിച്ച യുവാവ് കൊല്ലപ്പെട്ടു. ദളിത് യുവാവിനാണ് നാലംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ സങ്ക്രൂറിലാണ് സംഭവം. ചങ്കലിവാല സ്വദേശികളായ റിങ്കു, റിങ്കുവിന്റെ പിതാവ് അമര്‍ജിത്ത്, ലക്കി, ജിന്തര്‍ സിങ്ങ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 21ന് റിങ്കുവും കൊല്ലപ്പെട്ട യുവാവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് ഗ്രാമവാസികള്‍ താല്‍ക്കാലികമായ പരിഹരിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് നവംബര്‍ 7ന് റിങ്കു യുവാവിനെ പ്രശ്നം പരിഹരിക്കാനായി വീട്ടിലേക്ക് വരാന്‍ പറഞ്ഞു.തുടര്‍ന്ന് യുവാവിനെ തല്ലി അവശനാക്കി. അവശനായ യുവാവ് വെള്ളം കുടിക്കാന്‍ ചോദിച്ചപ്പോള്‍ മൂത്രം നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.
ഗുരുതമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയിരുന്നു.യുവാവിന്റെ മരണത്തില്‍ സങ്ക്രൂറില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments