മനാമ : ബഹ്റൈനിൽ നിന്നും നാട്ടില്‍ പോകുന്നതിന്റെ തലേദിവസം മക്കള്‍ക്ക് മിഠായി വാങ്ങാന്‍പോലും കാശില്ലാതെ സങ്കടപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനു തുണയായി സാമൂഹികപ്രവര്‍ത്തകര്‍. കൈയിൽ പണമില്ലാത്തതിനെ തുടർന്നു മകളുടെ ശസ്ത്രക്രിയ നീളുന്നതും ഏറെ അലട്ടിയിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും കാശില്ലാത്ത അവസ്ഥയിലായിരുന്ന യുവാവ് യുവാവ് തന്റെ മാനസികസംഘര്‍ഷം സുഹൃത്തായ മനോജ് മയ്യന്നൂരിനെ ഫോണിലൂടെ അറിയിച്ചു. തുടർന്ന് മനോജ് സാമൂഹിക പ്രവര്ത്തകന് ഷിജു തിരുവനന്തപുരത്തെ ബന്ധപ്പെടുകയും അദ്ദേഹം യുവാവിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയുമായിരുന്നു.
ശേഷം യുവാവിന്റെ മകള്‍ക്കുള്ള ചികിത്സയുടെ ആവശ്യത്തിനായി മനോജും ഷിജുവും രംഗത്തിറങ്ങി. മറ്റു ചിലരും ഒപ്പം ചേർന്നു. കുട്ടികള്‍ക്കുള്ള സമ്മാനം നല്കാന് ഹോപ് ബഹ്റൈനും തയാറായെത്തി. അതോടപ്പം തന്നെ വിഷയമറിഞ്ഞ യു.പി.പി നേതാക്കളായ എബ്രഹാം ജോണും എഫ്.എം. ൈഫസലും സംഘടനയുടെ ശിശുദിനാഘോഷ പരിപാടിയില്‍, യുവാവിനെ ക്ഷണിച്ചുവരുത്തി സാമ്ബത്തിക സഹായം കൈമാറുകയും ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന യുവാവിന് മറ്റൊരു ജോലിയും സാമൂഹികപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശേഷം മുന്‍കൂര്‍ തീരുമാനിച്ചപ്രകാരം വെള്ളിയാഴ്ച വൈകുന്നേരം യുവാവ് നാട്ടിലേക്ക് മടങ്ങി. സഹജീവിയെ സഹായിക്കാന്‍ പ്രവാസിസമൂഹം കൈകള്‍ കോര്‍ത്തുപിടിക്കുന്ന നന്മയുടെ ഉദാഹരണമാണ് യുവാവിന് ലഭിച്ച സഹായങ്ങള്‍.
Post Your Comments