ന്യൂഡല്‍ഹി : മുസ്ലീങ്ങൾക്ക് മക്ക എങ്ങനെയോ അതേപോലെ പവിത്രമാണ് ഹിന്ദുക്കൾക്ക് അയോധ്യയെന്നു യോഗഗുരു ബാബ രാംദേവ്. മുസ്ലീങ്ങൾക്ക് പോലും രാമൻ ആരാധ്യ പുരുഷൻ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 99 ശതമാനം മുസ്ലിങ്ങളും മതപരിവര്‍ത്തനം ചെയ്യപ്പെട്ട് എത്തിയവരാണെന്നാണ് വിശ്വസിക്കുന്നതെന്നും രാംദേവ് പറഞ്ഞു.സുപ്രീംകോടതി വിധിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമായാണ് കാണുന്നത്. രാമക്ഷേത്രം ഏറ്റവും മനോഹരമായി നിര്‍മ്മിക്കണമെന്നതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നം.
നമ്മുടെ സാസ്കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാവണം ക്ഷേത്രം. ഹിന്ദുക്കള്‍ക്ക് മാത്രമല്ല മുസ്ലിങ്ങള്‍ക്കും ശ്രീരാമന്‍ ആരാധ്യപുരുഷനായിരുന്നുവെന്ന് ബാബാ രാംദേവ് പറഞ്ഞു.ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് ഈ അഭിപ്രായപ്രകടനം നടത്തിയത്.രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലീങ്ങള്‍ സഹായങ്ങള്‍ ചെയ്യണം. ഇതോടൊപ്പം പുതിയ പള്ളി നിര്‍മ്മിക്കാന്‍ ഹൈന്ദവര്‍ മുസ്ലീങ്ങളെ സഹായിക്കണം, രാംദേവ് ആവശ്യപ്പെട്ടു.
സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും ചേരും, അയോധ്യവിധിയും ശബരിമല വിധിയും വിലയിരുത്തും
കത്തോലിക്കക്കാര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ്ലിങ്ങള്‍ക്ക് മക്ക പോലെ, സിഖ് മതവിശ്വാസികള്‍ക്ക് സുവര്‍ണക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യയെന്നും രാംദേവ് കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും വിഷയം കൈകാര്യം ചെയ്ത രീതിയെ രാംദേവ് പ്രശംസിച്ചു. രാജ്യത്ത് സമാധാനം പുലരാന്‍ ഇവര്‍ കൈക്കൊണ്ട നടപടികളെയും യോഗാ ഗുരു പുകഴ്ത്തി.
Post Your Comments