![arrest](/wp-content/uploads/2019/09/arrest-1.jpg)
തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലത്ത് നത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു സംഭവം. കഞ്ചാവിന് അടിമയായ പ്രതി വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേൽപ്പിക്കുകയായിരുന്നു. ഹരിയുടെ കൈയിൽ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥി ഇപ്പോയും ആശുപത്രിയിൽ ചികിത്സയിലാണ്. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയായ ഉദയന്‍റെ സഹോദരനാണ് ഹരി. മുമ്പും നിരവധിക്കേസുകളിൽ പ്രതിയായ ഇയാൾ ഗുണ്ടാപട്ടികയിലുള്ളയാളാണെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.
Also read : പരോൾ ലഭിച്ചില്ല : ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ
Post Your Comments