Latest NewsNewsIndia

പരോൾ ലഭിച്ചില്ല : ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ

ന്യൂ ഡൽഹി : പരോൾ ലഭിക്കാതെ വന്നതോടെ കൊലപാതക കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ. 2016 ലെ യാസിര്‍ വധക്കേസില്‍ പങ്കാളികളായ ഗഗിജ ഖാന്‍ ഗാംഗിലെ അംഗമായ വസീമിന്റെ കല്യാണമാണ് പഞ്ചാബിലെ നഭ സെന്‍ട്രല്‍ ജയില്‍ വളപ്പിനുള്ളില്‍ വച്ച് വെള്ളിയാഴ്ച നടന്നത്. വസീമിന്‍റെ തൊട്ടടുത്ത നഗരത്തില്‍നിന്നാണ് വധു. മുസ്ലീം മതാചാരപ്രകാരം രാവിലെ ഒമ്പത് മണിക്കായിരുന്നു വിവാഹം. വരന്‍റെയും വധുവിന്‍റെയും ബന്ധുക്കളടക്കം എട്ട് പേരാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വിവാഹം കഴിക്കാനായി ഇയാള്‍ പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. തുടർന്ന് ജയിലില്‍ വച്ചുതന്നെ വിവാഹം ചെയ്യാനുള്ള അനുവാദം കോടതി വസീമിന് നൽകുകയായിരുന്നു. 2010ലാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലപാതകത്തിന് പുറമെ നിരവധി കേസുകളില്‍ പ്രതിയായ വസീമിന് എതിരായി ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ്. അധികൃതർ പരോള്‍ തള്ളിയത്.

Also read : അനധികൃത മരുന്നുകള്‍ പിടികൂടി: പിടിച്ചെടുത്തവയില്‍ ലൈംഗികോത്തേജക മരുന്നുകളും ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും

shortlink

Related Articles

Post Your Comments

Related Articles


Back to top button