KeralaLatest NewsNews

ഗള്‍ഫിലായിരുന്ന ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു പോയ യുവതിയും കാമുകനും അറസ്റ്റില്‍

കല്ലമ്പലം•ഗള്‍ഫിലായിരുന്ന ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു പോയ യുവതിയും കാമുകനും അറസ്റ്റില്‍. പള്ളിക്കൽ മടവൂർ കൃഷ്ണൻകുന്ന് ഭാസ്ക്കരവിലാസത്തിൽ സജിന്റെ ഭാര്യ:പ്രജീന(29),തൃശൂർ അരിമ്പൂർ കരിവാംവളവ് വടക്കോട്ടുവീട്ടിൽ ശിബിൻ(31)എന്നിവരാണ് അറസ്റ്റിലായത്.

ഒരു മാസം മുൻപാണ് പ്രജിനയെ കാണാതായത്. എട്ടുവയസുള്ള മകളെ ഭർത്താവിന്റെ അമ്മയുടെ അടുത്താക്കിയിട്ടാണു പ്രജീന പോയത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

9 വർഷം മുൻപ് പ്രജീന തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരിക്കെ അവിടെ ജീവനക്കാരനായിരുന്ന സജിനെ 2011ൽ വിവാഹം കഴിച്ചു. 2016ൽ സജിൻ വിദേശത്തു പോയി. ഇതിനിടെയാണ് ശിബിനുനുമായി യുവതി അടുത്തത്. നേരത്തെ വിവാഹിതനായ ശിബിന് മൂന്നു വയസ്സുള്ള മകനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button