തിരുവനന്തപുരം • രണ്ടര വയസുളള കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. തിരുവനന്തപുരം കല്ലറ നിറമൺകടവിലാണ് സംഭവം. കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലറ നിറമൺകടവ് കടുവാക്കുഴിക്കര തടത്തിരികത്ത് വീട്ടിൽ അഭിരാമി (22), വാമനപുരം മിതൃമ്മല തടത്തരികത്ത് വീട്ടിൽ അമൽ (23) എന്നിവര്‍ ആണ് വെഞ്ഞാറമൂട് പോലീസിന്റെ വലയിലായത്.
ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയമാകുകയും ഒടുവില്‍ ഒളിച്ചോടുകയുമായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഭിരാമിയെയും കാമുകന് അമലിനെയും പോലീസ് പിടികൂടിയത്. വെഞ്ഞാറമൂട് സി ഐ വി. കെ.വിജയരാഘവന്റെ നേതൃത്വത്തിൽ എസ്ഐ എസ്. കുമാർ , സി പി ഒ സഫീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments