കൊല്ലം: കുട്ടികളെ ഉപേക്ഷിച്ച് ഭാര്യയുടെ അനുജത്തിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. സ്വന്തം കുട്ടികളെ ഉപേക്ഷിച്ചാണ് യുവതി ഭാര്യയുടെ സഹോദരിക്കൊപ്പം ഒളിച്ചോടിയത്. യുവതി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. കൊല്ലത്താണ് സംഭവം. ഇരുവരെയും തമിഴ്‌നാട്ടിൽ നിന്ന് കൊല്ലം ഇരവിപുരം പോലീസ് ആണ് പിടികൂടിയത്.
കൊല്ലം മുണ്ടയ്ക്കലിലെ ഇരുപത്തിയെട്ട് വയസുള്ള ഐശ്വര്യയും, ഐശ്വര്യയുടെ സഹോദരിയുടെ ഭർത്താവായ സന്‍ജിത്തിനെയും ആണ് മധുരയിൽ വെച്ച് പോലീസ് പിടികൂടിയത്. കഴിഞ്ഞ 22നാണ് മാടന്‍നടയ്ക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍നിന്ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിൽ ഐശ്വര്യ എത്തിയത്. ഇവിടെനിന്നാണ് യുവതി കാമുകനും സഹോദരി ഭര്‍ത്താവുമായ സന്‍ജിത്തുമായി മുങ്ങിയത്.
Also Read:ഡെൽറ്റ വകഭേദം : വാക്‌സിന്‍ സ്വീകരിക്കാത്തവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. പേര് മാറ്റിയായിരുന്നു ഇവരുടെ യാത്ര. റെയില്‍വെ പൊലീസില്‍നിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. തുടർന്ന് കൊല്ലം എസിപിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇരുവർക്കും എതിരെ കുട്ടികളെ ഉപേക്ഷിച്ചതിന് കേസ് എടുത്തിട്ടുണ്ട്. ഭർത്താവും കൂടപ്പിറപ്പും ഒളിച്ചോടിയതറിഞ്ഞ ഞെട്ടലിലാണ് ഐശ്വര്യയുടെ ചേച്ചി. ഇരുവരും ഇപ്പോൾ റിമാൻഡിൽ ആണ്. ഐശ്വര്യയെ ആട്ടക്കുളങ്ങര വനിത ജയിലിൽ ആണ് പാർപ്പിച്ചിരിക്കുന്നത്. സൻജിത്തിനെ കൊല്ലം കൊട്ടാരക്കര സബ് ജയിലിലുമാണ്. ഇരുവർക്കും എതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ആണ് ഉയരുന്നത്. എങ്ങനെ ആ കുട്ടികളെ ഉപേക്ഷിച്ച് സ്വന്തം സുഖത്തിന് വേണ്ടി എങ്ങനെ പോകാൻ സാധിച്ചു എന്നാണ് മിക്കവാറും ചോദിക്കുന്നത്.
Post Your Comments