ദില്ലി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കാവി പതാക നീക്കം ചെയ്തതിന് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്ത അധ്യാപിക രാജിവെച്ചു. മിര്‍സാപൂരിലെ സൗത്ത് ക്യാമ്പസിലാണ് സംഭവം. ക്യാമ്പസില്‍ നിന്ന് കാവി പതാക നീക്കം ചെയ്തതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്നും ജാതിവികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്നുമുള്ള ആർഎസ്എസ് നേതാവിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
വിദ്യാര്‍ഥികൾ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ ഡെപ്യൂട്ടി ചീഫ് പ്രോക്ടറായ കിരണ്‍ ദാംലെ ബനാറസ് ഹിന്ദു ചീഫ് പ്രോക്ടര്‍ക്ക് രാജികത്ത് നല്കി. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍വകലാശാല തീരുമാനമെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
Post Your Comments