
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന കുട്ടികളെ കാണാതായാല്‍ വേഗത്തില്‍ കണ്ടെത്തുന്നതിനായി പുതിയ സംവിധാനം ഒരുക്കി ജില്ലാ പോലീസ്. മൊബൈല്‍ നെറ്റവര്‍ക്ക് സേവനദാതാക്കാളുമായി ചേര്‍ന്ന് ആര്‍.എഫ്.ഐ.ഡി എന്ന സംവിധാനത്തിന്റെ സഹായത്തോടെയാകും കുട്ടികളെ കണ്ടെത്തുക. പമ്പയിലുള്ള കണ്‍ട്രോള്‍ റൂമിൽ വെച്ച് തീര്‍ഥാടകരായി എത്തുന്ന കുട്ടികളുടെ കൈയില്‍ ടാഗ് കെട്ടും. ഏതെങ്കിലും സാഹചര്യത്തില്‍ കുട്ടികളെ കാണാതായാല്‍ ഈ ടാഗ് ലോക്കേറ്റ് ചെയ്‌ത് കുട്ടികളെ കണ്ടെത്തും.
Post Your Comments