KeralaLatest NewsNews

ശബരിമല യുവതി പ്രവേശനം: ശക്തമായ പരാമര്‍ശവുമായി വീണ്ടും ജസ്റ്റിസ് ആര്‍. എഫ് നരിമാന്‍

ന്യൂഡല്‍ഹി•ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കണമെന്ന ശക്തമായ നിര്‍ദ്ദേശവുമായി കേസ് പരിഗണിച്ച അഞ്ചംഗ ബഞ്ചിലെ ജഡ്ജ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍. മറ്റൊരു കേസ് പരിഗണിക്കവേ സോളിസിറ്റര്‍ ജനറലിനോടാണ് നരിമാന്‍ പരാമര്‍ശം നടത്തിയത്. അഞ്ചംഗ ബഞ്ചിന്റെ പഴയ വിധി നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശം. ഭിന്നവിധി വായിച്ചുനോക്കാനും ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു.

അതേസമയം, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. ഏഴംഗ ബെഞ്ച് ഭരണഘടനാപ്രശ്നങ്ങള്‍ തീര്‍പ്പ് കല്‍പിക്കുംവരെ നിലപാട് തുടരണമെന്നും സര്‍ക്കാറിന് നിയമോപദേശത്തില്‍ പറയുന്നു.

പുന:പരിശോധനാ ഹരജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button