ഹോങ്കോംഗ്: ഇന്ത്യൻ താരം ശ്രീകാന്ത് ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒളിമ്പിക് ചാമ്പ്യൻ ചൈനയുടെ ചെൻ ലോംഗ് പരിക്കേറ്റ് പിന്മാറിയതോടെയാണ് ശ്രീകാന്ത് സെമി ഉറപ്പാക്കിയത്. മത്സരത്തിൽ 21-13 എന്ന സ്കോറിൽ ആദ്യ ഗെയിം നേടി ശ്രീകാന്ത് മുന്നിട്ടു നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് താരം പരിക്കിനെ തുടർന്ന് മത്സരം അവസാനിപ്പിച്ചത്. ഏപ്രിലിൽ സിംഗപ്പൂർ ഓപ്പണ്‍ ക്വാർട്ടർ ഫൈനൽ കളിച്ച ശേഷമുള്ള ശ്രീകാന്തിന്റെ മികച്ച പ്രകടനമാണിത്. ഏഴ് മാസത്തിന് ശേഷമാണ് ഒരു പ്രധാന ടൂർണമെന്റിന്റെ സെമിഫൈനലിൽ ശ്രീകാന്ത് കളിക്കുന്നത്. നേരത്തെ കശ്യപ് തായ്പേയിയുടെ ടീന്‍ ചെന്നിനോട് തോറ്റ് പുറത്തായിരുന്നു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി.സ്കോര്‍ 21-12, 23-21, 21-10
Kidambi Srikanth through to the semifinals as Chen Long unfortunately withdraws from the YONEX-SUNRISE Hong Kong Open 2019 ?#HSBCBWFbadminton #HSBCRaceToGuangzhou pic.twitter.com/63PDJQYQsK
— BWF (@bwfmedia) November 15, 2019
അതേസമയം ലോകചാമ്പ്യനായ ഇന്ത്യയുടെ പി വി സിന്ധു കഴിഞ്ഞ ദിവസം രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു. ഒന്നിനെതിരെ രണ്ട് ഗെമിയുകൾക്ക് തായ്ലന്‍ഡിന്റെ ബുസാനന്‍ ഒംഗ്ബാമൃഫന്‍ ആണ് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ 18-21 21-11 16-21. ലോക ചാമ്പ്യന്‍ഷിപ്പ് നേടിയശേഷം ഒരു ടൂര്‍ണമെന്റിലും മൂന്നാം റൗണ്ടിനപ്പുറം കടക്കാന്‍ സിന്ധുവിനു സാധിച്ചിട്ടില്ല. സിന്ധുവിന്റെ തോല്‍വിയോടെ വനിതാ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷകൾ നഷ്ടമായി. സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.
Also read : മുഷ്താഖ് അലി 20-20 : രാജസ്ഥാനെതിരായ പോരാട്ടത്തിൽ കേരളത്തിന് തോൽവി
Post Your Comments