Latest NewsNewsIndia

ക്ഷേത്രത്തിൽ കയറണോ വേണ്ടയോ എന്നൊക്കെ യുവതികൾ തീരുമാനിക്കും. അതിന്റെ ഏജൻസി അവരാരും ഇതുവരെ സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഏല്പിച്ചിട്ടില്ല- അഡ്വ.ഹരീഷ് വാസുദേവന്‍

കൊച്ചി•ക്ഷേത്രത്തില്‍ കയറാന്‍ മൗലികാവകാശം ഉണ്ടെന്നു വിധിയുണ്ടെന്നും ക്ഷേത്രത്തിൽ കയറണോ വേണ്ടയോ എന്നൊക്കെ യുവതികൾ തീരുമാനിക്കുമെന്നും അഡ്വ. ഹരീഷ് വാസുദേവന്‍‌. അതിന്റെ ഏജൻസി അവരാരും ഇതുവരെ സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഏല്പിച്ചിട്ടില്ല. ആണുങ്ങൾക്ക് അതിൽ അഭിപ്രായം പറയേണ്ട കാര്യവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിമലയില്‍ അന്തിമ വിധി വരുന്നത് വരെ സ്ത്രീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയുടെ നിയമോപദേശത്തോടും ജസ്റ്റിസ് കെ.ടി. തോമസിന്റെയും മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും പ്രതികരണത്തോടും പ്രതികരിക്കുകയായിരുന്നു ഹരീഷ് വാസുദേവന്‍‌.

യുവതികളേ സർക്കാർ ക്ഷേത്രത്തിൽ കയറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല, വിധിയുടെ നിയമപരമായ അര്‍ഥമാണ് നിയമജ്‌ഞർ പറയേണ്ടത്. അതിനി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആയാലും ജസ്റ്റിസ്.KT തോമസ് ആയാലും സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ആയാലും. അതാണ് സമൂഹം അവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. (സംഘി വക്കീലന്മാർ കരയുന്നത് കാര്യമാക്കേണ്ട. അതിൽ പുതുമയില്ല).വ്യക്തിപരമായ അഭിപ്രായത്തിനു പ്രസക്തിയില്ലെന്നും ഹരീഷ് പറഞ്ഞു.

https://www.facebook.com/harish.vasudevan.18/posts/10157786407002640

shortlink

Related Articles

Post Your Comments

Related Articles


Back to top button