കൊച്ചി: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുളള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻതിരിയണമെന്നും ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആവശ്യപ്പെടുന്നതായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ലോകായുക്തയെ ദുർബലമാക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സദാചാരത്തിനോ ധാർമികതയ്ക്കോ നിരക്കുന്നതല്ലെന്നും ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയുമായിരുന്ന കാലത്ത് ഇക്കാര്യം നിയമസഭാ തലത്തിൽ ചർച്ച ചെയ്തു തീരുമാനത്തിൽ എത്തിയിട്ടുളളതാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം: IAL
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുളള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻതിരിയണമെന്നും ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആവശ്യപ്പെടുന്നു.
ലോകായുക്തയെ ദുർബലമാക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സദാചാരത്തിനോ ധാർമികതയ്ക്കോ നിരക്കുന്നതല്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയുമായിരുന്ന കാലത്ത് ഇക്കാര്യം നിയമസഭാ തലത്തിൽ ചർച്ച ചെയ്തു തീരുമാനത്തിൽ എത്തിയിട്ടുളളതാണ്. പതിറ്റാണ്ടുകൾക്കിപ്പുറം പുന:പരിശോധനയ്ക്കു പ്രസക്തിയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് സോളാർ വിഷയത്തിലും ബാർകോഴ ഇടപാടിലും ഇടതുപക്ഷ മുന്നണി ഉയർത്തിപ്പിടിച്ച നിലപാടും ഇതായിരുന്നില്ല.
നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതിൻ്റെ യുക്തിയും ഉദ്ദ്യേശശുദ്ധിയും സംശയാസ്പദമാണ്. തികച്ചും ദുരുപദിഷ്ടമായ ഈ നീക്കത്തിൽ നിന്നും കേരള സർക്കാർ പിന്തിരിയണമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ സി.ബി.സ്വാമിനാഥൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Post Your Comments