Latest NewsKeralaNews

മുഖ്യമന്ത്രിയെ വകവരുത്തും: ഭീഷണിക്കത്ത്

തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്. മാവോയിസ്റ്റുകളുടെ പേരിലാണ് കത്ത്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് വന്നത്. മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടലില്‍ പകരം ചോദിക്കുമെന്ന് കത്ത് പറയുന്നു.

ഈ നാട്ടിലെ സാധാരണക്കാർക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കുമെന്ന് കത്ത് പറയുന്നു. അർബൻ ആക്ഷൻ ടീമിനു വേണ്ടി പശ്ചിമഘട്ട കബനിദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദർ റുസ്സാമിന്‍റെ പേരിലാണ് ഭീഷണിക്കത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button