ദന്തൻ•പശ്ചിമ മിഡ്നാപൂരിലെ ദന്തനില്‍ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ബി.ജെ.പി പ്രവർത്തകനെ കണ്ടെത്തി. ബർഷ ഹാൻസ്ഡ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദന്തൻ പ്രദേശത്തെ സന്തോഷ്പൂരിലെ കാട്ടിലാണ് 44 കാരനായ ബർഷാ ഹൻസ്ഡയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ കുറെ നാളുകളായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും പരസ്പരം സംഘട്ടനത്തിലായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് അനുഭാവികളാണ് ബർഷാ ഹൻസ്ദയെ കൊലപ്പെടുത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി ഇത് നിഷേധിച്ചു.
സംസ്ഥാനത്ത് ഭീകരഭരണം സ്ഥാപിക്കാൻ ടി.എം.സി ശ്രമിക്കുന്നതായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ പറഞ്ഞു.
സംസ്ഥാനത്ത് ഭീകരഭരണം സ്ഥാപിച്ച് ബി.ജെ.പി പ്രവർത്തകരെ ഭയപ്പെടുത്താൻ ടി.എം.സി ശ്രമിക്കുകയാണ്. സജീവവും ജനപ്രിയനുമായിരുന്ന ബി.ജെ.പി പ്രവർത്തകനെ ടി.എം.സി ഗുണ്ടകൾ ക്രൂരമായി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം അദ്ദേഹമായിരുന്നു.- വിജയവർഗിയ പറഞ്ഞു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തള്ളിക്കളഞ്ഞ തൃണമൂൽ വെസ്റ്റ് മിഡ്നാപൂർ ജില്ലാ പ്രസിഡന്റ് അജിത് മൈതി, ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര വൈരാഗ്യത്തിന്റെ ഫലമായാണ് കൊലപാതകമുണ്ടായതെന്ന് ആരോപിച്ചു.
Post Your Comments