കൊച്ചി: ‘എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുന്നേ ഓട്ടോചേട്ടൻ ചാടിക്കോ എന്നു പറഞ്ഞത് ഓർമയുണ്ട്. അപകടമാണെന്ന് മനസ്സിലായിരുന്നു. അതാണ് എടുത്തു ചാടിയത്’ – വാഹനത്തിലുണ്ടായിരുന്ന കരിങ്കാച്ചിറ സ്വദേശിനി സന്ധ്യ പറയുന്നു. സന്ധ്യയ്ക്ക് കാലിൽ മുറിവേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. പക്ഷെ ഓട്ടോ ഡ്രൈവർ ചാടാൻ സമയമെടുത്തതുകൊണ്ട് അപകടത്തിൽ പെടുകയായിരുന്നു. എന്നാലും വലിയ പരുക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കാക്കനാട്ടേക്കു പോകുമ്പോൾ ഇരുമ്പനത്തിനടുത്ത് മനയ്ക്കപ്പടി പാലത്തിൽ അഞ്ച് വാഹനങ്ങൾ അപകടത്തിൽ പെട്ട സംഭവത്തിലെ ഓട്ടോ ഡ്രൈവർ സജീവൻ ആണ് വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്. സജീവന് തലയ്ക്കും മൂക്കിന്റെ പാത്തിക്കും കാര്യമായി പരുക്കേൽക്കുകയും ഓട്ടോറിക്ഷ തകരുകയും ചെയ്തു.
ALSO READ: ആ ബാഗ് തിരികെകിട്ടി: ഒപ്പം ജീവിതവും
ഓട്ടോറിക്ഷ നന്നാക്കിയെടുക്കാൻ 25000 രൂപയെങ്കിലും വേണ്ടിവരും. പരുക്കു ഭേദമാകാനും സമയമെടുക്കും. എന്തായാലും ആർക്കും കാര്യമായി ഒന്നും സംഭവിക്കാതിരുന്നതിൽ ദൈവത്തിനു നന്ദി പറയുകയാണ് സജീവൻ.
Post Your Comments