പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ അവയുടെ പോഷക നഷ്ടം ഇല്ലാതെ പാകം ചെയ്‌തെടുക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്…
പച്ചക്കറികള്‍ സാമാന്യം വലിയ കഷ്ണങ്ങളായി അരിഞ്ഞ് പാകം ചെയ്യണം.
പുതിയ പച്ചക്കറികള്‍ മാത്രം പാകം ചെയ്യാന്‍ തിരഞ്ഞെടുക്കുക.
പച്ചക്കറികളുടെ തൊലി വളരെ ആഴത്തില്‍ ചെത്തിക്കളയരുത്.
പച്ചക്കറികള്‍ വെള്ളത്തിലിട്ട് അധികം തിളപ്പിക്കരുത്.
വെള്ളം തിളപ്പിച്ചതിനു ശേഷം മാത്രം പച്ചക്കറികള്‍ ഇടുക.
പച്ചക്കറികള്‍ അരിഞ്ഞതിനു ശേഷം കഴുകരുത്.
പച്ചക്കറികള്‍ അരിഞ്ഞ ഉടന്‍ തന്നെ പാചകം ചെയ്യുക.
പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിച്ചു കഴിച്ചാല്‍ കൂടുതല്‍ പോഷകഗുണം കിട്ടും.
പയറുവര്‍ഗ്ഗങ്ങള്‍ കുതിരാനിട്ട വെള്ളത്തില്‍ തന്നെ വേവിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.
കാബേജിന്റെ പോഷകഗുണം നഷ്ടപ്പെടാതിരിക്കാന്‍ അതിന്റെ പുറത്തുള്ള ഇലകള്‍ അടര്‍ത്തിക്കളയാതിരിക്കുക.
Post Your Comments