ദുബായ്: 28 കാരിയായ കെനിയൻ യുവതിയെ 19 കാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തു. വിദ്യാർത്ഥിയായ കൗമാരപ്രായക്കാരന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആറു മാസം ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 9 നാണ് താൻ ജോലി തേടി യുഎഇയിലെത്തിയതെന്ന് 28 കാരിയായ യുവതി പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം വൈകുന്നേരം 6.30 ന് ശേഷം, ഷാർജയിലെ അൽ നഹ്ദയിലെ ഒരു ഷോപ്പിംഗ് സെന്ററിലെ പാർക്കിംഗ് സ്ഥലത്ത് യുവതിയെ കാണാൻ പ്രതി ആവശ്യപ്പെട്ടു. കാറിൽ യുവതിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി. പണി പൂർത്തിയാകാത്ത ഒരു കെട്ടിടത്തിന്റെ അകത്തു കൊണ്ടുപോയി. ശേഷം അയാൾ ഫോണിൽ രണ്ടു പേരെ വിളിച്ചു. യുവതിക്ക് കൗമാര പ്രായക്കാരന്റെ അമ്മയുടെ പ്രായമുള്ളതിനാൽ വെറുതെ വിടാൻ ആവശ്യപ്പെട്ട് അവർ പോയി. എന്നാൽ അവർ പോയതിനു ശേഷം പ്രതിയുമായി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അയാൾ പറഞ്ഞു.
ALSO READ: ഹോട്ടൽ മുറിയിൽ യുവതി ഉറങ്ങി കിടന്നപ്പോൾ കൂടെയുള്ള യുവാവ് പീഡിപ്പിച്ചതായി പരാതി
എന്നാൽ യുവതി എതിർത്തപ്പോൾ വസ്ത്രം വലിച്ചുകീറി, ചെറിയ തോക്ക് ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. അതിനുശേഷം കാറിനുള്ളിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്‌തു. സംഭവത്തിനുശേഷം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ പ്രതിയുടെ ഡിഎൻഎ തെളിവുകൾ കണ്ടെത്തിയതായി ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Post Your Comments