KeralaLatest NewsNews

വീട്ടില്‍ കിടപ്പുരോഗിയായ അമ്മ മാത്രം, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡനത്തിനിരയാക്കിയ ബന്ധു പിടിയില്‍

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. കോഴിക്കോട് കോടഞ്ചേരി കൂടത്തായി സ്വദേശി സൈനുദ്ദീനാണ് അറസ്റ്റിലായത്.മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ കയറിയാണ് പ്രതി പീഡിപ്പിച്ചത്. ഈ സമയം വീട്ടിലെത്തിയ ബന്ധുവാണ് പീഡന വിവരം ആദ്യം അറിയുന്നത്. ഇതേ തുടര്‍ന്ന് കുടുംബം കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസാണ് പ്രതിയെ പിടികൂടിയത്.

Read Also: ലഹരിമരുന്ന് കേസ്; ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗയും ഭാസിയും

കിടപ്പുരോഗിയായ അമ്മ മാത്രം വീട്ടിലുള്ള സമയത്താണ് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ പിതാവും സഹോദരിയും ഈ സമയത്ത് വീടിന് പുറത്തായിരുന്നു. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധു വീട്ടിലെത്തിയത്. ഇതോടെ പ്രതി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ താമരശ്ശേരി കോടതിയിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button