Latest NewsIndia

ജെഎന്‍യു ക്യാമ്പസിലെ വിവേകാനന്ദപ്രതിമ തകർത്തു, ദേശീയതയുള്ള എല്ലാ ചിഹ്നങ്ങളും നശിപ്പിച്ചു: ചുമരുകളില്‍ മറ്റു മുദ്രാവാക്യങ്ങള്‍

കഴിഞ്ഞ ദിവസമാണ് ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അക്രമ സമരം നടത്തിയത് പ്രതിഷേധമുയര്‍ന്നിരുന്നു.

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമ തകര്‍ത്തു. പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്ത് ചുവന്ന മഷിയില്‍ ബിജെപിക്കെതിരെയും ദേശീയതക്കെതിരെയും പലതും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ ക്യാമ്പസില്‍ ഉണ്ടായിരുന്ന ദേശീയത വെളിവാക്കുന്ന എല്ലാ ചിഹ്നങ്ങളും നശിപ്പിച്ചിട്ടുണ്ട്. ചുവരുകളില്‍ മുഴുവന്‍ വിപ്ലവത്തിന്റെ പേരിലുള്ള മുദ്രാവാക്യങ്ങള്‍ സ്പ്രേ പെയിന്റ് ചെയ്ത് എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അക്രമ സമരം നടത്തിയത് പ്രതിഷേധമുയര്‍ന്നിരുന്നു.

എബിവിപി പോലുള്ള സംഘടനകള്‍ സമാധാനപരമായ സമരം നടത്തുന്നതിനിടെ സമരത്തിന്റെ അവകാശവാദം ഏറ്റെടുക്കാന്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അക്രമസമരത്തിലേക്ക് നീങ്ങുകയായിരുന്നു.പ്രക്ഷോഭത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് അടക്കം വരുത്തിയ വര്‍ധന ഭാഗികമായി പിന്‍വലിച്ചിരുന്നു. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കാനും ജെഎന്‍യു എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചിരുന്നു.

വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രഖ്യാപനത്തിനു ശേഷവും സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ഫീസിളവ് നാമ മാത്രമാണെന്നും ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button