Latest NewsNewsBusiness

ഓഹരി വിപണി : വ്യാപാരം ഇന്നും തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : ഓഹരി വിപണി ഇന്നും നഷ്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 30 പോയിന്റ് നഷ്ടത്തില്‍ 40,146ലും നിഫ്റ്റി 2 പോയിന്റ് നഷ്ടത്തില്‍ 11,841ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാരുതി സുസുകി, ഒഎന്‍ജിസി, യെസ് ബാങ്ക്, വേദാന്ത,തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഇന്‍ഫോസിസിന്റെ ഓഹരി വില 1.5 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ വില 08 ശതമാനവും ഉയരത്തിലെത്തി. ഇന്‍ഡസിന്റ് ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്നീ ഓഹരികള്‍ ഒരുശതമാനംമുതല്‍ രണ്ടുശതമാനംവരെയും ഭാരതി എയര്‍ടെല്‍ ഓഹരി 2.6 ശതമാനവും നഷ്ടത്തിലാണ്.

Also read : പാന്‍ കാര്‍ഡ് അപേക്ഷ പൂരിപ്പിയ്ക്കും മുമ്പ് തീര്‍ച്ചയായും അറിഞ്ഞിരിയ്‌ക്കേണ്ട കാര്യങ്ങള്‍

ബുധനാഴ്ച്ച സെന്‍സെക്സ് 229.02 പോയന്റ് താഴ്ന്ന് 40,116.06ലും നിഫ്റ്റി 73 പോയിന്റ് താഴ്ന്നു 11,840.50ലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 1583 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button