
എറണാകുളം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സാര്‍ജന്റ് (കാറ്റഗറി നം. 06/2018) തസ്തികയുടെ ഇന്റര്‍വ്യൂ നവംബര്‍ 15ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂവിന് മുന്നോടിയായി ശാരീരിക അളവെടുപ്പ് നടത്തും.
ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ മാത്രം) (കാറ്റഗറി നം. 310/20180 തസ്തികയുടെ ഇന്ററ്വ്യൂ നവംബര്‍ 27ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം റീജിയണല്‍ ആഫീസില്‍ നടത്തും. ഇത് സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡേറ്റ എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം.
Post Your Comments