
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആരാധനപാത്രങ്ങള്‍ കൊടുംഭീകരരാണെന്ന് വെളിപ്പെടുത്തി പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഭീകരരായ ഒസാമ ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി എന്നിവര്‍ പാകിസ്ഥാന്റെ ഹീറോകള്‍ ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് പര്‍വേസ് മുഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ കശ്മീരിലെ യുവാക്കളെ പാകിസ്ഥാന്‍ പരിശീലിപ്പിച്ചിരുന്നു. പരിശീലനത്തിനായി പാകിസ്ഥാനില്‍ എത്തുന്ന യുവാക്കള്‍ക്ക് വലിയ സ്വീകരണമാണ് പാകിസ്ഥാന്‍ നല്‍കിയത്. അവര്‍ക്ക് ആവശ്യമായ പിന്തുണയും പരിശീലനവും തങ്ങള്‍ നല്‍കിയിരുന്നു. രാജ്യത്തിനെതിരെ പോരാടുന്ന മുജാഹിദീനുകളായാണ് അവരെ കണ്ടിരുന്നതെന്നും പര്‍വേസ് മുഷറഫ് പറയുന്നു.
Post Your Comments