പാരീസ്: അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ യുനെസ്കോയിൽ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ. എല്ലാ വിഭാഗം വിശ്വാസങ്ങളെയും മാനിച്ച് ഇന്ത്യയിലെ പരമോന്നത കോടതി പറഞ്ഞ വിധിയാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. എന്നാൽ, പാകിസ്ഥാൻ നടത്തിയ പരാമർശത്തിനു യുനെസ്കോ യോഗത്തിൽ തന്നെ ഇന്ത്യ മറുപടി നൽകുകയായിരുന്നു. ഭീകരതയെ അവസാനിപ്പിക്കാൻ കഴിയാത്ത രാജ്യമാണ് അയോദ്ധ്യ വിധിയുടെ പേരിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യ ബഹുമാനം നല്കിയ വിധി പാകിസ്ഥാന്റെ കാഴ്ചപാടിന് വിരുദ്ധമാണ്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് നല്ല രീതിയല്ല .അനാവശ്യമായ പരാമര്‍ശമാണ് പാകിസ്ഥാന് ഇക്കാര്യത്തിൽ നടത്തുന്നത് .മറ്റൊരു ഭാഷ സംസാരിക്കുന്നതിനാല്‍ ലക്ഷങ്ങളെ കൊന്നുതള്ളിയ രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യ ആരോപിച്ചു. ലോകം ഭയക്കുന്ന ഭീകരരെ പാകിസ്ഥാനിൽ നിന്നാണ് കണ്ടുപിടിക്കുന്നത്.
ALSO READ: അയോദ്ധ്യ, റാഫേൽ, ശബരിമല വിധികളിൽ ബാഹ്യ സ്വാധീനമുണ്ടോ എന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി
വേള്‍ഡ് ട്രേഡ് സെന്റര്‍, മുംബൈ ആക്രമണത്തിലെ ഭീകരര്‍ എവിടെ നിന്നായിരുന്നു. ഒസാമ ബിന്‍ ലാദനെയും മുല്ല ഒമറിനെയും എവിടെനിന്നാണ് കണ്ടെത്തിയത്. ഹിസ്ബുല്‍ മുജാഹിദ്ദാന്‍, ജമാഅത്ത് ഉദ് ദവ, ലഷ്കര്‍ ഇ ത്വയ്ബ തുടങ്ങിയ സംഘടനകള്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ വക്താവ് ചോദിച്ചു.
Post Your Comments