Latest NewsNewsGulfOman

ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം : കമ്പനിയ്‌ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം

മസ്‌ക്കറ്റ് : ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. കമ്പനിയ്ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം. ബീഹാര്‍ സ്വദേശികള്‍ ആയ സുനില്‍ ഭാരതി, വിശ്വ കര്‍മ്മ മഞ്ജി, ആന്ധ്രാ പ്രദദേശ് സ്വദേശികളായ രാജു സത്യനാരായണ, ഭീമാ രാജു, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് ചൗഹാന്‍, തമിഴ്നാട് സ്വദേശി സെന്തില്‍ കുമാര്‍ എന്നിവര്‍ ആണ് അപകടത്തില്‍ മരണപ്പെട്ടത്.

ഇവര്‍ ഞാറാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.

ശക്തമായ മഴയെ തുടര്‍ന്ന് കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ വെള്ളം നിറഞ്ഞാണ് ആറ് പേര്‍ മുങ്ങിമരിച്ചത്. പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഒമാനിലെ തൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു.സംഭവത്തില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button