തിരുവനന്തപുരം :ശബരിമല ഹര്‍ജി ഭരണ ഘടനാബെഞ്ചിന്റെ ഏഴംഗ ബെഞ്ചിനു വിട്ടു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ എന്‍എസ്എസ് സ്വാഗതം ചെയ്തു. 3 ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും നടപ്പാക്കുന്നത്. വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമായിട്ടാണ് വിധിയെ കാണുന്നതെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴു ജഡ്ജിമാര്‍ അംഗമായ വിശാലബെഞ്ചിന് വിടാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. എന്നാല്‍ നിലവിലെ വിധിക്കു സ്റ്റേയില്ല. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നു നല്‍കിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം. പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട 56 ഹര്‍ജികളിലും അനുബന്ധ ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂര്‍ത്തിയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ എ.എം.ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു വിധി പുന:പരിശോധിക്കണമെന്ന് വിധിച്ചത്
Post Your Comments