Life StyleHealth & Fitness

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പുതിനയില

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പുതിനയില.പുതിനയില ചേർത്ത ചായ ഓർമ്മശക്തിയെ ത്വരിതപ്പെടുത്തുമെന്ന് പുതുതായി വന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല ദീർഘകാലം ഓർമ്മശക്തി നിലനിർത്തുന്നതിനും ഇതു സഹായകമാണെന്നും ഗവേഷണഫലങ്ങൾ വെളിപ്പെടുത്തുന്നു.

180 അംഗങ്ങൾ ഉൾക്കൊളളുന്ന ഗവേഷകസംഘം യൂറോപ്പിൽ കണ്ടു വരുന്ന ഒരു തരം ജമന്തിപ്പൂവ് ചേർത്ത ചായയും, പുതിനയില ചേർത്ത ചായയും, ചൂടുവെള്ളവും ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് കൗതുകകരമായ ഈ കണ്ടെത്തൽ. ഇതിൽ പുതിന ചായ ഉപയോഗിച്ചവരിൽ ഓർമ്മശക്തി വർദ്ധിച്ചു വരുന്നതായി അനുഭവപ്പെട്ടുവെന്നും ഗവേഷകസംഘം അവകാശപ്പെടുന്നു.

ജമന്തിപ്പൂവു ചേർത്ത ചായ ഉപയോഗിച്ചവരുൽ ഓർമ്മശക്തിയും, ഏകാഗ്രതയും കുറഞ്ഞു വന്നതായും ഗവേഷകസംഘം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button