തിരുവല്ല : ശബരിമലയിലെ ആചാര സംരക്ഷണത്തിനു വേണ്ടി ഈ വര്‍ഷവും സന്നിധാനത്തുണ്ടാകുമെന്ന് ശബരിമല കര്‍മസമിതി അധ്യക്ഷയും, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയുമായ കെ.പി.ശശികല ടീച്ചര്‍.മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായാണ് ശശി കല ടീച്ചര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ശബരിമല കയറാനെത്തുന്ന മനീതി സംഘത്തെ തടയുകയും ചെയ്യുമെന്നും അവര്‍ അറിയിച്ചു.
read also :‘ഇക്കുറിയും ശബരിമലയിലേക്ക് വരും’ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് തൃപ്തി ദേശായി
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിന്മേല്‍ അഞ്ചംഗ ബഞ്ച് അന്തിമ വിധിക്കായി വിശാല ബഞ്ചിന് വിട്ടതിന് പിന്നാലെയാണ് ശശികല ടീച്ചര്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പരിപാലിക്കുന്നതിന് വേണ്ടി രൂപം കൊടുത്ത സംഘടനയാണ് ശബരിമല കര്‍മ്മ സമിതിയെന്നും ആചാരലംഘനം തടയുന്നതിന് സര്‍ക്കാര്‍ തുനിഞ്ഞാല്‍ ഏത് വിധേനെയും അതിനെ പ്രതിരോധിക്കുമെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.
യുവതീ പ്രവേശനം അനുവദിച്ചു കൊണ്ട് 2018 സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ആചാര സംരക്ഷണത്തിനായി കഴിഞ്ഞ തുലാമാസ പൂജാ കാലയളവില്‍ യുവതീ പ്രവേശനം സന്നിധാനത്തടക്കം കര്‍മ്മ സമിതി പ്രവര്‍ത്തകരെ അണിനിരത്തി യുവതീ പ്രവേശനം തടയാന്‍ നടത്തിയ അതേ നീക്കം ഈ മണ്ഡലകാലത്തും ഒരുക്കുമെന്നാണ് ശശികല ടീച്ചര്‍ പറഞ്ഞത്. വിശാല ബഞ്ചിന് വിട്ടതോടെ തന്നെ 2018 ലെ കോടതി വിധി അപ്രസ്‌ക്തമായിരിക്കുകയാണ്. അതു കൊണ്ടു തന്നെ മനീതി സംഘമടക്കം ശബരിമല കയറാന്‍ കച്ചകെട്ടിയിരിക്കുന്ന ഫെമിനിസ്റ്റുകളെ തടയേണ്ട ഉത്തരവാദിത്വം കര്‍മ്മസമിതിക്കുണ്ട്.
Post Your Comments