KeralaLatest NewsNews

റാഫേല്‍ ചേദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കോണ്‍ഗ്രസ്‌ ജനങ്ങളോട് മാപ്പു പറയണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: റാഫേല്‍ ജെറ്റ് ഇടപാട് ചേദ്യം ചെയ്ത് കോൺഗ്രസ് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത് മോദി സർക്കാരിന്റെ സുതാര്യതയാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്‌ ജനങ്ങളോട് മാപ്പു പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഫേല്‍ ഇടപാടില്‍ കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന് സുപ്രീം കോടതി താക്കീതും നല്‍കി. അടിയന്തരമായി ഇന്ത്യയുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി നരേന്ദ്ര മോദി സര്‍ക്കാരിനുള്ള ക്ലീന്‍ ചിറ്റാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ALSO READ: രാഹുല്‍ സുപ്രീം കോടതിയില്‍ മാപ്പുപറഞ്ഞത് കൊണ്ട് എല്ലാമായില്ല : കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

രാജ്‌നാഥ് സിംഗ് കോണ്‍ഗ്രസിനെതിര രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ നടത്തിയതിന് രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്നും റാഫേലിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ അനാവശ്യ പ്രതികരണങ്ങള്‍ നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button