കണ്ണൂര്‍: വാളയാര്‍ പീഡനക്കേസ് നിസാരവത്കരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എളമരം കരീം. വാളയാര്‍ കേസ് പോലെയുള്ള ഒറ്റപ്പെട്ട സംഭവം ഇനിയും ഉണ്ടായേക്കാമെന്നും അതിന് സംസ്ഥാന സര്‍ക്കാരിനെ ചീത്തവിളിച്ചിട്ട് കാര്യമില്ലെന്നും എളമരം കരീം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന എന്‍ജിഒ യൂണിയന്‍ സംസ്ഥാന വനിതാ പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടല്ല കേസ് നടത്തുന്നത്. മുഖ്യമന്ത്രിയോ നിയമമന്ത്രിയോ കേസ് വാദിക്കാന്‍ പോകുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ശബരിമല യുവതീ പ്രവേശനം: വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രം; ചങ്കിടിപ്പോടെ വിശ്വാസികൾ
വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മരണത്തിന് കാരണമായവരെ പോക്‌സോ കോടതി വെറുതെ വിട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് വാളയാര്‍ കേസിന് സമാനമായ സംഭവങ്ങള്‍ ഇനിയും ഉണ്ടായേക്കുമെന്ന് അദ്ദേഹം പറഞ്ഞത്.
Post Your Comments