ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗത്തിനിടെ രജിസ്ട്രേഷൻ കൗണ്ടര്‍ തകര്‍ന്ന് വീണു. ഇടുക്കി കട്ടപ്പനയിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഒരാൾക്ക് പരിക്കേറ്റു. വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തും മുൻപ് തന്നെ പൂര്‍ത്തിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഉദ്ഘാടന പ്രസംഗത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അംഗങ്ങൾ തൊട്ടടുത്ത ഹാളിലേക്ക് കയറിയിരുന്നു. ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ കൗണ്ടര്‍ പൂര്‍ണ്ണമായും നിലം പൊത്തുകയായിരുന്നു.
Also read : പിണറായി സർക്കാർ വന്നശേഷം ആത്മഹത്യ ചെയ്‌ത പൊലീസുകാരുടെ എണ്ണം ഞെട്ടിക്കുന്നത്; കണക്കുകൾ ഇങ്ങനെ
Post Your Comments