മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തേനീച്ചകളുടെ ആക്രമണം. ടോള്‍ ബൂത്ത് ജീവനക്കാരായ ആറു പേര്‍ക്കു തേനീച്ചയുടെ കുത്തേറ്റു. ബുധനാഴ്ച രാവിലെ എട്ടോടെയാണു സംഭവം. പരിക്കേറ്റവര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിലെ രണ്ടാം ഗേറ്റിലെ ടോള്‍ ബൂത്ത് ജീവനക്കാര്‍ക്കാണു തേനീച്ചയുടെ കുത്തേറ്റത്. മുൻപും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയവര്‍ക്കു തേനീച്ചയുടെ കുത്തേറ്റിരുന്നു.
Post Your Comments