ജഷ്പുര്‍ : സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ഇളയമകന്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു. ചത്തീസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സന്ന എന്ന ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന മഹാബിര്‍ സായിയാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ സമീപത്തെ കാട്ടില്‍ നിന്നുമാണ് മഹാബിറിന്റെ മൃതദേഹം കണ്ടെടുത്തത്. ഈ ആഴ്ച മഹാബിര്‍ ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇതാണ് സംശയത്തിനിടയാക്കിയത്. ചോദ്യം ചെയ്യലില്‍ ഇളയമകന്‍ ജീവന്‍ കുറ്റം സമ്മതിച്ചു. പിതാവിന്റെ ജോലിയില്‍ പ്രവേശിക്കാനായി താനാണ് കൊല നടത്തിയതെന്നും സുഹൃത്തുക്കള്‍ സഹായിച്ചുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ജീവനൊപ്പം മറ്റ് രണ്ടുപേരെ കൂടി പിടികൂടി.
Post Your Comments