Latest NewsKeralaNews

മണ്ഡല മാസത്തിന് ദിവസങ്ങള്‍ മാത്രം :ശബരിമല, സുപ്രീംകോടതി വിധി : സര്‍ക്കാര്‍ അതീവ ജാഗ്രതയില്‍ : സുരക്ഷയ്ക്ക് പതിനായിരം പൊലീസുകാര്‍

 

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല -മകര വിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം. ഈ ദിവസങ്ങളിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം സബന്ധിച്ചുള്ള റിവ്യൂ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി വരാനിരിയ്ക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്.തീര്‍ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും സുരക്ഷയ്ക്കായി 10,017 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍ 16നാണ് മണ്ഡലകാലം തുടങ്ങുന്നത്. അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് പൊലീസ് സുരക്ഷയൊരുക്കുന്നത്. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോഓര്‍ഡിനേറ്റര്‍ ക്രമസമാധാനവിഭാഗം എഡിജിപി. ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ്.

read also :ശബരിമല വിമാനത്താവളം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

എസ്പി., എഎസ്പി. തലത്തില്‍ 24 പേരും 112 ഡിവൈഎസ്പിമാരും 264 ഇന്‍സ്പെക്ടര്‍മാരും 1185 എസ്ഐ/എഎസ്ഐമാരും സുരക്ഷാ സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പൊലീസ്
ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും സുരക്ഷയ്ക്കെത്തും. വനിതാ ഇന്‍സ്പെക്ടര്‍, എസ്ഐ. തലത്തില്‍ 30 പേരെയും നിയോഗിച്ചിട്ടുണ്ട്.

ഒന്നാംഘട്ടത്തില്‍ സന്നിധാനം, പമ്ബ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പേര്‍ സുരക്ഷയ്ക്കുണ്ടാവും. ഇവരില്‍ മൂന്നുപേര്‍ എസ്പി. തലത്തിലുള്ള പൊലീസ്‌കണ്‍ട്രോളര്‍മാരും രണ്ട് പേര്‍ എഎസ്പി. തലത്തിലുള്ള അഡീഷണല്‍ പൊലീസ്‌കണ്‍ട്രോളര്‍മാരുമാണ്. കൂടാതെ, ഡിവൈഎസ്പി റാങ്കിലുള്ള 23 പേരുമെത്തും. രണ്ടാംഘട്ടത്തില്‍ 2539 പേരുണ്ടാകും. മൂന്നാംഘട്ടത്തില്‍ 2992 പേരും നാലാംഘട്ടത്തില്‍ 3077 പേരും ശബരിമലയിലും പരിസരങ്ങളിലുമായി സുരക്ഷയ്ക്കെത്തും. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി 1560 സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button