തിരുവനന്തപുരം: ശബരിമല വിമാനത്താവളം തീര്‍ഥാടകര്‍ക്കു മാത്രമല്ല, തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളിലുള്ളവര്‍ക്കും പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് പുതിയ വിമാനത്താവളം നിലവിലുള്ളവയെ ബാധിക്കില്ല. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനെക്കുറിച്ച് വ്യോമയാന മന്ത്രാലയവുമായി നിരന്തരം ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Read also: ശബരിമല തീര്‍ഥാടനം: ഒരേസമയം സൂക്ഷിക്കാവുന്ന ഗ്യാസ് സിലണ്ടറുകള്‍ അഞ്ച് എണ്ണം മാത്രം
കാസര്‍കോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍പ്പാതയ്ക്ക് പണം തടസ്സമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 66,000 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. കാസര്‍കോട് മുതല്‍ തിരൂര്‍ വരെ ഇത് സമാന്തരമായാണ് പോകുന്നത്. തിരൂര്‍ മുതല്‍ പാത വഴി മാറുന്നതുകൊണ്ട് പുതിയ കേന്ദ്രങ്ങള്‍ വികസിച്ചു വരും. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ സമഗ്രമായ പുനരധിവാസ പദ്ധതികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments