തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും പരാതികൾ ഇനി ഓൺലൈനായി നൽകാം. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി നൽകാൻ കഴിയുന്നത്. പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫീസുകളെ ഈ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപേക്ഷ നൽകിയാലുടൻ പരാതിക്കാരന് അപേക്ഷാ നമ്പർ സഹിതമുള്ള വിവരങ്ങൾ മെസേജ് ആയി ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് പിന്നീട് അപേക്ഷയുടെ വിവരമന്വേഷിക്കാനാകും.
Read also: ശബരിമല വിമാനത്താവളം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
നിലവിൽ 898 ദിവസംവരെയാണ് പരാതി പരിഹരിക്കാനുള്ള സമയം എടുക്കുന്നത്. എന്നാൽ ഇനി സാധാരണ പരാതികൾ 21 ദിവസത്തിനകം തീർപ്പാക്കാനാണ് ലക്ഷ്യം. ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാൽ 175 ദിവസമാണ് ഫയൽ തീർപ്പാക്കാനെടുത്തിരുന്നത്. ഇത് 22 ആയി കുറയ്ക്കാനാകുമെന്നാണു കരുതുന്നത്. 0471 2517297 എന്ന നമ്പറിലും 0471 155300 എന്ന ടോൾഫ്രീ നമ്പറിലും വിവരങ്ങളറിയാനാകും.
Post Your Comments