Life Style

ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി പുരുഷന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം

 

ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും ശക്തിയും എല്ലാം ഒത്തിണങ്ങിയുള്ള ഒരു കുഞ്ഞിനായാണ് എല്ലാവരും സ്വപ്നം കാണുന്നത്. എന്നാല്‍ ഇതിന് ശ്രദ്ധിക്കേണ്ടത് സ്ത്രീയാണോ പുരുഷനാണോ? ആരോഗ്യമുള്ള കുഞ്ഞു പിറക്കണം എങ്കില്‍ രണ്ടുപേരും ശ്രദ്ധിക്കണം.

പൊതുവേ നല്ല കുഞ്ഞിനായി അമ്മ കൂടുതല്‍ കരുതലുകളും മുന്നൊരുക്കങ്ങളും നടത്തണമൈന്നാണ് പലരും പറയുക. എന്നാല്‍ ഇത് ഇതു അച്ഛന്റെ കാര്യത്തിലും ബാധകമാണ്. ആരോഗ്യമുള്ള കുഞ്ഞിനായി, ബുദ്ധിയുള്ള കുഞ്ഞിനായി ഗര്‍ഭധാരണം നടക്കുന്നതില്‍ പുരുഷന്റെ ബീജാരോഗ്യവും ഏറെ പ്രധാനമാണ്. ബീജത്തിന്റെ എണ്ണത്തിനൊപ്പം ആരോഗ്യവും പ്രധാനമാണ്.

ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് അവരും കാരണമാകുന്നത്. പുരുഷന്റെ ആരോഗ്യത്തിനും ബീജത്തിന്റെ ഗുണം വര്‍ധിപ്പിക്കുന്നതിനും ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. മത്തങ്ങയുടെ കുരു, കക്കയിറച്ചി തുടങ്ങിയവയും പുരുഷന് ഗുണം നല്‍കുന്നവയാണ്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അച്ഛന്‍ കഴിയ്ക്കുന്നത് കുഞ്ഞിനു രോഗപ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കും. ബന്ധപ്പെടുന്നതിനു മുന്‍പ് പുരുഷന്മാര്‍ ഇത് കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button