Life StyleFood & Cookery

ശരിയായ ആരോഗ്യത്തിന് ഒരു നേരം സാലഡ് ശീലമാക്കാം

ശരീരഭാരം കുറയ്ക്കുന്നതില്‍ സാലഡുക വഹിക്കുന്ന പങ്ക് ഏറെ നിര്‍ണായകമാണ്. ഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദിവസവും ഒരു നേരം സാലഡ് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ഏതെങ്കിലും സാലഡുകള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സാലഡുകള്‍ വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു.

സാലഡില്‍ തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് ശരീരത്തിന് കൂടുതല്‍ നാരുകളും കുറച്ച് കലോറിയും നല്‍കുന്നു. ഫൈബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. തക്കാളി, സവാള, വെള്ളരിക്ക എന്നിവയ്‌ക്കൊപ്പം സാലഡില്‍ റാഡിഷ് ചേര്‍ക്കാം. കോണ്‍ സാലഡും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചോളം ഉള്‍പ്പെടുത്തിയും സാലഡ് തയ്യാറാക്കാം.

വേനല്‍ക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. അധികം കാലറികള്‍ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാലഡ് സഹായിക്കും. രാത്രി മിതമായ ഭക്ഷണം മാത്രമേ കഴിക്കാവൂ. സാലഡ് കഴിക്കുന്നതിലൂടെ രാത്രിയിലെ അമിത വിശപ്പിനെ നിയന്ത്രിക്കാം. പച്ചക്കറികളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഗ്രീന്‍ സാലഡില്‍ ധാരാളം ധാതുക്കളും വിറ്റാമിനുകളും ഉണ്ട്. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. സാലഡിലെ നാരുകള്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഫ്രൂട്ട് സാലഡുകള്‍ വിറ്റാമിനുകളും സുപ്രധാന പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. മുന്തിരി, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ്. കിവി, ആപ്പിള്‍, മാതളനാരങ്ങ, പൈനാപ്പിള്‍, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ചും സാലഡ് തയ്യാറാക്കാം. സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയറ് നിറഞ്ഞതായി തോന്നുകയും ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കാനും സഹായിക്കുകയും ചെയ്യും. ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button